ഇന്ത്യയുടെ വ്യാവസായിക ഉൽപാദന സൂചിക മൈനസിൽ!

ഇന്ത്യയുടെ വ്യാവസായിക ഉൽപാദന സൂചിക മൈനസിൽ!
Oct 12, 2024 08:24 PM | By PointViews Editr

ഡൽഹി: രാജ്യത്തിൻ്റെ വ്യാവസായിക ഉൽപാദന സൂചിക (IIP) ഓഗസ്റ്റിൽ രേഖപ്പെടുത്തിയത് നെഗറ്റീവ് 0.1% വളർച്ച. കഴിഞ്ഞ 22 മാസത്തിനിടയിലെ ഏറ്റവും മോശമായ വളർച്ചാനിരക്കാണിത്. ജൂലൈയിലെ 4.7 ശതമാനത്തിൽ നിന്നാണ് ഈ വീഴ്ചയെന്ന് കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ 22 മാസത്തിനിടെ വളർച്ചാനിരക്ക് നെഗറ്റീവായതും ആദ്യം. ഇന്ത്യയുടെ മുഖ്യ വ്യാവസായിക മേഖല (Core Sector) ഓഗസ്റ്റിൽ 42 മാസത്തിന് ശേഷം ആദ്യമായി ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട്, ഐഐപിയും ഇടിയുമെന്ന് ഏറെക്കുറേ ഉറപ്പുമായിരുന്നു. ഐഐപിയിൽ 40.27% സംഭാവന ചെയ്യുന്നത് മുഖ്യ വ്യാവസായിക മേഖലയാണ്. ഇക്കുറി ഓഗസ്റ്റിൽ ഖനന മേഖല 4.3 ശതമാനവും വൈദ്യുതോൽപാദനം 3.7 ശതമാനവും ഇടിഞ്ഞത് തിരിച്ചടിയായി. മാനുഫാക്ചറിങ് മേഖല ഒരു ശതമാനം മാത്രം വളർച്ചയാണ് കുറിച്ചത്.

അതേസമയം, ഐഐപി നെഗറ്റീവ് വളർച്ചയിലേക്ക് വീണെങ്കിലും ആശങ്കപ്പെടേണ്ടെന്ന് സാമ്പത്തിക വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. പ്രതീക്ഷിച്ചതിലും ഉയർന്ന മൺസൂണാണ് ഖനന, വൈദ്യുതി ഉൽപാദനത്തെ ബാധിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു എന്നത് മൂലധനച്ചെലവിനെയും ബാധിച്ചു. മറ്റ് വെല്ലുവിളികളൊന്നുമില്ലെന്നും വളർച്ചാനിരക്ക് വരുംമാസങ്ങളിൽ മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്നും അവർ പറയുന്നു.

India's industrial production index in minus!

Related Stories
നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

Nov 15, 2024 04:35 PM

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ രക്ഷപ്പെടുന്നു..?

നവീൻ ബാബു മരിച്ചിട്ട് 1 മാസം, ദിവ്യയെ മറയാക്കി വില്ലൻമാർ...

Read More >>
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
Top Stories